
മലപ്പുറം: കോഴിക്കോട്ട് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതായി റിപ്പോർട്ട്(Air India Express). ഇന്ന് രാവിലെ 9.07 ന് കോഴിക്കോട്ടു നിന്നും പറന്നുയർന്ന IX 375 എന്ന വിമാനമാണ് 11.12 ഓടെ തിരിച്ചിറക്കിയത്.
വിമാനത്തിന്റെ ക്യാബിൻ എസിയിലാണ് സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയത്. പൈലറ്റുമാരും ജീവനക്കാരും ഉൾപ്പെടെ 188 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അതേസമയം ഉച്ചയ്ക്ക് 1.30 ഓടെ യാത്രക്കാർക്ക് ബദൽ വിമാനം ക്രമീകരിച്ചു നൽകിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.