ദിവസവേതനാടിസ്ഥാനത്തില്‍ ടെക്നിക്കല്‍ എക്സ്പേര്‍ട്ട് നിയമനം |Technical Expert

നവംബര്‍ 11ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ വികസന കമ്മീഷണറുടെ ചേംബറിൽ അഭിമുഖം
Appointment
Published on

മലപ്പുറം ജില്ലാ വാട്ടര്‍ ഷെഡ് സെല്‍-കം-ഡാറ്റാ സെന്ററില്‍ (ഡബ്ല്യൂ.സി.ഡി.സി) ദിവസവേതനാടിസ്ഥാനത്തില്‍ ടെക്നിക്കല്‍ എക്സ്പര്‍ട്ട് തസ്തികയില്‍ നിയമനം നടത്തുന്നു. നവംബര്‍ 11ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ വികസന കമ്മീഷണറുടെ ചേംബറിലാണ് അഭിമുഖം. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്/ഹൈഡ്രോളജിക്കല്‍ എന്‍ജിനീയറിംഗ്/ സോയില്‍ എന്‍ജിനീയറിംഗ് എന്നിവയില്‍ ബിരുദവും, സോയില്‍/വാട്ടര്‍ കണ്‍സര്‍വേഷന്‍/ അഗ്രിക്കള്‍ച്ചര്‍/ ഫോറസ്ട്രി/ഡ്രൈലാന്റ് ഹോര്‍ട്ടികള്‍ച്ചര്‍/വാട്ടര്‍ഷെഡ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലൊന്നില്‍ പ്രവൃത്തി പരിചയമോ ഗവേഷണ പരിചയമോ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. (Technical Expert)

താത്പര്യമുള്ളവര്‍ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 11ന് ഉച്ചക്ക് രണ്ടിന് ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍-0483-2736574, 9656498404.

Related Stories

No stories found.
Times Kerala
timeskerala.com