Suchitwa Mission

ശുചിത്വ മിഷനിൽ ടെക്നിക്കൽ അസിസ്റ്റന്റ് | Suchitwa Mission

Published on

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വ മിഷനിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ്തല സ്ഥലമാനമാപ്പുകൾ തയ്യാറാക്കുന്നതിന് ഒരു ടെക്നിക്കൽ അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.ടെക്. (സിവിൽ) അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. AutoCAD/QGIS എന്നിവയിൽ പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം നവംബർ 3 രാവിലെ 9.45ന് തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തെ പബ്ലിക് ഓഫീസ് കോമ്പൗണ്ടിലെ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് സമുച്ചയത്തിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ശുചിത്വ മിഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org.

Times Kerala
timeskerala.com