പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി: കൊല്ലത്ത് 3 പോലീസുകാർക്ക് പരിക്ക് | Tear gas

ടിയർ ഗ്യാസ് ഷെൽ ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല
പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി: കൊല്ലത്ത് 3 പോലീസുകാർക്ക് പരിക്ക് | Tear gas

കൊല്ലം: കരുനാഗപ്പള്ളിയിൽ പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് പോലീസുകാർക്ക് പരിക്ക്. രണ്ട് വനിതാ പോലീസുകാർക്കും ഒരു എ.എസ്.ഐ.ക്കുമാണ് പരിക്കേറ്റത്.ചവറ സ്റ്റേഷനിലെ കീർത്തന, ആര്യ എന്നിവർ ആണ് വനിതാ പോലീസുകാർ.(Tear gas shell explodes during training, 3 police officials injured in Kollam)

തെക്കുംഭാഗം സ്റ്റേഷനിലെ എ.എസ്.ഐ. ഹരിലാലിനും പരിക്കേറ്റു. പരിക്കേറ്റവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടമുണ്ടായത്.

ടിയർ ഗ്യാസ് ഷെൽ ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടർന്ന് അത് വീണ്ടും ലോഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പൊട്ടിത്തെറിച്ചത്. എന്താണ് സംഭവിച്ചതെന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എ.സി.പി. അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com