Teacher : കുട്ടിയുടെ മുഖത്തടിച്ച് അംഗനവാടി അധ്യാപിക: സസ്‌പെൻഡ് ചെയ്ത് അധികൃതർ

എന്നാൽ, അടിച്ചിട്ടില്ല എന്ന നിലപാടിൽ ഇവർ ഉറച്ച് നിൽക്കുകയാണ്.
Teacher : കുട്ടിയുടെ മുഖത്തടിച്ച് അംഗനവാടി അധ്യാപിക: സസ്‌പെൻഡ് ചെയ്ത് അധികൃതർ
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് അംഗൻവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചുവെന്ന് പരാതി. ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സംഭവമുണ്ടായത് മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയിലാണ്. (Teacher slaps child in Trivandrum)

രാത്രിയിൽ കുട്ടി നിർത്താതെ കരയുന്നത് കണ്ട മാതാപിതാക്കൾ വിവരം തിരക്കിയപ്പോഴാണ് കാര്യം കുട്ടി പറയുന്നത്. നിലവിൽ തൈക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് സംഭവമുണ്ടായത്.

ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും, അവർ അധ്യാപികയോട് വിശദീകരണം തേടുകയും ചെയ്തു. എന്നാൽ, അടിച്ചിട്ടില്ല എന്ന നിലപാടിൽ ഇവർ ഉറച്ച് നിൽക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com