Kerala
Teacher : സ്‌കൂൾ അധ്യാപകൻ ബാൽക്കണിയിൽ നിന്നും വീണ് മരിച്ച നിലയിൽ
കാൽ തെന്നി വീണതാകാമെന്നാണ് പോലീസ് കരുതുന്നത്.
പാലക്കാട് : മണ്ണാർക്കാട് സ്‌കൂൾ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. എം ഇ എസ് ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ ഷിബുവാണ് മരിച്ചത്. (Teacher found dead in Palakkad )
താമസസ്ഥലത്താണ് മൃതദേഹം ഉണ്ടായിരുന്നത്. ബാൽക്കണിയിൽ നിന്നും വീണു മരിച്ച നിലയിലായിരുന്നു ഇത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാൽ തെന്നി വീണതാകാമെന്നാണ് പോലീസ് കരുതുന്നത്.