മലപ്പുറത്ത് തര്‍ക്കത്തിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു |Crime

സംഭവത്തിൽ സഹോദരന്‍ ബാബു (47)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
crime
Updated on

മലപ്പുറം: കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. കുന്നുംപുറം എ.ആര്‍. നഗര്‍ അരീത്തോട് പാലന്തറ പൂക്കോടന്‍ അയ്യപ്പന്‍ (59) എന്ന റിട്ട. അധ്യാപകനാണ് മരണപ്പെട്ടത്.

സംഭവത്തിൽ സഹോദരന്‍ ബാബു (47)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകുന്നേരം 6.30-നാണ് സംഭവം നടന്നത്.അയ്യപ്പനെ വീടിന് സമീപം കുഴഞ്ഞുവീണ് നിലയില്‍ കണ്ടെത്തുകയായിരുന്നു. കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അയ്യപ്പനും സഹോദരന്‍ ബാബുവും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.

ഈ തര്‍ക്കത്തെത്തുടര്‍ന്ന് ബാബു അയ്യപ്പനെ മര്‍ദിക്കുകയും, ഇതിനു പിന്നാലെ അയ്യപ്പൻ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ദനവിവരം പുറത്തുവന്നത്.കുഴഞ്ഞു വീണ ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയ്യപ്പന്റെ ഭാര്യയുടെ മൊഴിപ്രകാരമാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com