കൊല്ലം : അറ്റൻഡൻസ് എഴുതിയിരുന്ന പേപ്പർ വലിച്ചുകീറിയെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപിക. കൊല്ലം ആയൂർ ജവഹർ സ്കൂളിലെ ഓട്ടിസം സെന്ററിൽ വെച്ചായിരുന്നു അധ്യാപികയുടെ ക്രൂരത. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ ചടയമംഗലം പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി.
ആയൂർ ജവഹർ സ്കൂളിലെ ഷീജ എന്ന അധ്യാപികക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഭിന്നശേഷിക്കാരനായ 13 വയസ്സുള്ള വിദ്യാർത്ഥി ക്ലാസ് കഴിഞ്ഞ പോകുന്ന വഴിക്ക് അറ്റൻഡൻസ് എഴുതിരുന്ന പേപ്പർ വലിച്ച് കീറി. ഇതിന് പിന്നാലെയാണ് സ്റ്റീൽ സ്കെയിൽ കൊണ്ട് കുട്ടിയുടെ ഇരു കൈകളിലും അടിച്ചത്. മാതാവിൻ്റെ മുന്നിൽ വച്ചായിരുന്നു അധ്യാപികയുടെ ക്രൂരത.