Suicide : കുട്ടിയെ സഹോദരിയെ ഏൽപ്പിച്ച് അധ്യാപികയും ഭർത്താവും ജീവനൊടുക്കി: സാമ്പത്തിക ബാധ്യത എന്ന് സംശയം

ഇന്നലെ ജോലി കഴിഞ്ഞെത്തിയ ഇവർ മൂന്ന് വയസുള്ള കുട്ടിയെ സഹോദരിയുടെ കൈയിൽ ഏൽപ്പിച്ചു. ഒരിടം വരെ പോകാനുണ്ടെന്നും കുഞ്ഞിനെ നോക്കണമെന്നും പറഞ്ഞു. പിന്നാലെയാണ് ആത്മഹത്യ ചെയ്‌തത്‌.
Suicide : കുട്ടിയെ സഹോദരിയെ ഏൽപ്പിച്ച് അധ്യാപികയും ഭർത്താവും ജീവനൊടുക്കി: സാമ്പത്തിക ബാധ്യത എന്ന് സംശയം
Published on

കാസർഗോഡ് : കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. അജിത്ത് (35), സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശ്വേത (27) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ദേർളക്കട്ടയിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. (Teacher and husband commits suicide in Kasaragod)

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് വിവരം. ഇന്നലെ ജോലി കഴിഞ്ഞെത്തിയ ഇവർ മൂന്ന് വയസുള്ള കുട്ടിയെ സഹോദരിയുടെ കൈയിൽ ഏൽപ്പിച്ചു. ഒരിടം വരെ പോകാനുണ്ടെന്നും കുഞ്ഞിനെ നോക്കണമെന്നും പറഞ്ഞു. പിന്നാലെയാണ് ആത്മഹത്യ ചെയ്‌തത്‌.

അയൽവാസികൾ ഇക്കാര്യം കാണുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും പുലർച്ചെ 12.30ഓടെ അജിത്ത് മരിച്ചു. മണിക്കൂറുകൾക്ക് ശേഷം ശ്വേതയും മരിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com