തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി അയ്യപ്പഭക്തരുമായി കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ പ്രത്യേക ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനും അസോസിയേഷൻ കത്തയച്ചു.(Tax exemption needed for Sabarimala pilgrim vehicles, Karnataka writes to Kerala)
ദസറ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് മൈസൂരുവിൽ നികുതി ഇളവ് അനുവദിച്ച കാര്യം കത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദസറ കാലത്ത് മൈസൂരുവിലേക്ക് വന്ന ടാക്സി വാഹനങ്ങൾക്ക് ഇളവ് നൽകിയതിന് സമാനമായ മാതൃക കേരളവും ശബരിമല തീർത്ഥാടക ടൂറിസ്റ്റ് വാഹനങ്ങൾക്ക് നടപ്പാക്കണം.
പ്രത്യേക ടാക്സ് ഇളവ് നൽകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കർണാടക ഗതാഗത മന്ത്രിയോടും സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.