കെഎസ്ഇബിക്കായുള്ള ബാറ്ററി എനർജി സ്റ്റോറേജ് പർച്ചേസ് കരാർ ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്

Tata Power Renewable Energy Limited
Published on

കൊച്ചി: ടാറ്റ പവർ കമ്പനി ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ മുൻനിര പുനരുപയോഗ ഊർജ്ജ കമ്പനികളിലൊന്നുമായ ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് എൻഎച്ച്പിസി ലിമിറ്റഡുമായി ബാറ്ററി എനർജി സ്റ്റോറേജ് പർച്ചേസ് കരാർ ഒപ്പുവെച്ചു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനായാണ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വാങ്ങുന്നത്. മത്സരാത്മകമ ബിഡ് വഴിയാണ് പദ്ധതി ടാറ്റ പവറിന് ലഭിച്ചത്. അരീക്കോടുള്ള കെഎസ്ഇബിയുടെ 220 കെ.വി സബ്‌സ്റ്റേഷനിൽ 30 മെഗാവാട്ട് / 120 മെഗാവാട്ട് അവർ ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നതിനായാണ് എൻഎച്ച്പിസി കരാർ ക്ഷണിച്ചത്.

ഗ്രിഡ് ഫ്ലെക്സിബിലിറ്റി വർദ്ധിപ്പിച്ചും പുനരുപയോഗ ഊർജ്ജത്തിന്‍റെ സുഗമമായ സംയോജനം സാധ്യമാക്കിയും കേരളത്തിലെ പീക്ക് പവർ ഡിമാൻഡ് നേരിടുന്നതിൽ ഈ പദ്ധതി നിർണായക പങ്ക് വഹിക്കും. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിന്‍റെ പിന്തുണയോടെ, താരിഫ് അധിഷ്ഠിത മത്സര ബിഡ്ഡിംഗ് ചട്ടക്കൂടിന് കീഴിൽ, കേരളത്തിൽ 125 മെഗാവാട്ട് / 500 മെഗാവാട്ട് ബാറ്ററി സംഭരണ ശേഷി വികസിപ്പിക്കുന്നതിനുള്ള എൻഎച്ച്പിസിയുടെ സംരംഭത്തിന്‍റെ ഭാഗമാണിത്.

2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് ഫോസിൽ ഇതര ഇന്ധന ശേഷി കൈവരിക്കുക എന്ന ഇന്ത്യാ ഗവൺമെന്‍റിന്‍റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് ഈ സംരംഭം. ഊർജ്ജ മന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 12 വർഷത്തെ ബാറ്ററി എനർജി സ്റ്റോറേജ് പർച്ചേസ് എഗ്രിമെന്‍റ് പ്രകാരമാണ് പ്രവർത്തിക്കുക. 15 മാസത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

അത്യാധുനികവും, സുസ്ഥിരവുമായ ഊർജ്ജ പരിഹാരങ്ങൾ നൽകുന്നതിനുള്ള ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്‍റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് ഈ പദ്ധതി. ഈ പുതിയ പദ്ധതിയോടെ, ടാറ്റ പവർ റിന്യൂവബിൾ എനർജിയുടെ മൊത്തം പുനരുപയോഗ ഊർജ ശേഷി ഏകദേശം 10.9 ഗിഗാവാട്ടായി ഉയർന്നിട്ടുണ്ട്. ഇതിൽ 5.6 ഗിഗാവാട്ട് പ്രവർത്തനക്ഷമമായ പദ്ധതികളാണ്. അതിൽ 4.6 ഗിഗാവാട്ട് സോളാറും 1 ഗിഗാവാട്ട് കാറ്റിൽ നിന്നുള്ള ഊർജവുമാണ് ഉൾപ്പെടുന്നത്. 5.3 ഗിഗാവാട്ട് വിവിധ വികസന ഘട്ടങ്ങളിലായുള്ള പദ്ധതികളാണ്.

Related Stories

No stories found.
Times Kerala
timeskerala.com