ഓണം ഓഫറുകളുമായി ടാറ്റ മോട്ടോർസ്

Tata Asset Management
Published on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് കേരളത്തിനായി പ്രത്യേക ഓണം ഓഫറുകൾ ആരംഭിച്ചു. സെപ്തംബർ 30 വരെ നടത്തുന്ന ബുക്കിംഗുകൾക്കാണ് മുൻഗണന. ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറിയും പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് 2,00,000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളുമാണ് ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് വായ്പ സ്‌കീമുകളും ലഭ്യമാക്കുന്നുണ്ട്. തുടക്കത്തിൽ കുറഞ്ഞ മാസ തവണ എന്ന രീതിയിലുള്ള ബലൂൺ സ്‌കീം, പടി പടിയായി മാസതവണ ഉയർത്താവുന്ന സ്റ്റെപ് അപ്പ് സ്‌കീം എന്നീ എളുപ്പത്തിലുള്ള ലോൺ സ്‍കീമുകൾ ഉപഭോക്താക്കൾക്ക് ഉപായോഗപ്പെടുത്താം. ലോ ഇ എം ഐ സ്‌കീമിൽ ആദ്യ മൂന്നുമാസം ലക്ഷത്തിന് വെറും 100 രൂപ മാസതവണയായി നൽകിയാൽ മതി.

ടാറ്റാ ടിയാഗോക്കും ടിഗോറിനും നെക്സണിനും 60,000 രൂപ വീതം, ഹാരിയറിനും സഫാരിക്കും 75,000 രൂപ വീതം, ആൾട്രോസ് 1,00,000 രൂപ, പഞ്ച് 65,000 രൂപ, കർവ് 40,000 രൂപ എന്നിങ്ങനെ ആണ് ഐസിഇ വാഹനങ്ങൾക്കുള്ള ഓഫറുകൾ. ടിയാഗോ ഇവി 1,00,000 രൂപ, നെക്‌സോൺ ഇവി, 1,00,000 രൂപ, കർവ് ഇവി 2,00,000 രൂപ, പഞ്ച് ഇവി 85,000 രൂപ എന്നീ ഓഫറുകൾ ഇ വി മോഡലുകൾക്കും നൽകിയിയിട്ടുണ്ട്. ഈ ഓഫറുകളിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com