ഇലക്ട്രിക് കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്കുള്ള ലീസിംഗ് സേവനങ്ങള്‍ക്കായി വെര്‍ട്ടലോയുമായി കൈകോര്‍ത്ത് ടാറ്റ മോട്ടോര്‍സ്

Tata Motors
Published on

ഇന്ത്യയിലൂടനീളമുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ സ്വന്തമാക്കുവാന്‍ സാധിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സും, ബെസ്‌പോര് ഇലക്ട്രിക് മൊബിലിറ്റി സേവനദാതാക്കളായ വെര്‍ട്ടലോയും സംയുക്ത ധാരാണാപത്രം ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ ഓരോ ഉപഭോക്താക്കളുടേയും താത്പര്യങ്ങള്‍ക്ക് അനുസൃതമായ രീതിയിലുള്ള ലീസിംഗ് സൊല്യൂഷനുകള്‍ വെര്‍ട്ടലോ വാഗ്ദാനം ചെയ്യും. സുസ്ഥിരമായ ഗതാഗത സൗകര്യത്തിലേക്ക് മാറുവാന്‍ ഇതോടെ ലളിതമായി ഉപയോക്താക്കള്‍ക്ക് സാധ്യമാകും. ടാറ്റ മോട്ടോര്‍സിന്റെ എല്ലാ വാണിജ്യവാഹനങ്ങള്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാകും.

ഇലക്ട്രിക് ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള എല്ലാ പ്രതിബദ്ധതയും ടാറ്റ മോട്ടോര്‍സിനുണ്ട്. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് സുസ്ഥിരമായ ഗതാഗത സൗകര്യങ്ങള്‍ എത്തിച്ചേരണം. വെര്‍ട്ടലോയുമായുള്ള ഈ പങ്കാളിത്തം ഞങ്ങളുടെ യാത്രയിലെ നിര്‍ണായക നാഴികക്കല്ലാണ്. ഇതുവഴി ഞങ്ങളുടെ നവീന ഇലക്ട്രിക് കൊമേഷ്യല്‍ വാഹനങ്ങള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തും. ഇത്തരത്തിലുള്ള പങ്കാളിത്തത്തിലൂടെ സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള ചുവടുമാറ്റത്തിന് വേഗം കൂട്ടുക മാത്രമല്ല ഞങ്ങള്‍ ചെയ്യുന്നത്, ഇന്ത്യയിലെ ഇവി ഇക്കോസിസ്റ്റത്തിന്റെ വികാസത്തിലേക്ക് കൂടി കാരണമാവുകയാണ്. - ടാറ്റ മോട്ടോര്‍സ് കൊമേഴ്ഷ്യല്‍ വെഹിക്കിള്‍സ് ട്രക്ക്‌സ്, വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു.

ബസുകള്‍, ട്രക്കുകള്‍, മിനി ട്രക്കുകള്‍ എന്നിങ്ങനെ ഇലക്ട്രിക് കൊമേഷ്യല്‍ വാഹനങ്ങളുടെ വിപുലമായ ശ്രേണികള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഞങ്ങള്‍ ടാറ്റാ മോട്ടോര്‍സുമായുള്ള ഈ പങ്കാളിത്തത്തിലേക്കെത്തുന്നത്. ബെസ്‌പോക് ലീസിംഗ് സൊല്യൂഷനുകള്‍ ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതുവഴി സുസ്ഥിരമായ ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുവാനും കൊമേഴ്ഷ്യല്‍ ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാരുടെ സ്വഭാവിക തെരഞ്ഞെടുപ്പായി ഇലക്ട്രിക് മൊബിലിറ്റിയെ മാറ്റുന്നതിനും സാധിക്കും. പരിസ്ഥിതി സൗഹൃദപരമായ ഗതാഗത സംവിധാനത്തിലേക്ക് മാറുവാന്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുവാന്‍ ടാറ്റ മോട്ടോര്‍സും വെര്‍ട്ടലോയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ സാധിക്കും - വെര്‍ട്ടലോ സിഇ ഒ സന്ദീപ് ഗംഭീര്‍ പറഞ്ഞു.

ലാസ്റ്റ് മൈല്‍ മൊബിലിറ്റിയ്ക്കായി ടാറ്റ എയ്‌സ് ഇവി, മാസ് മൊബിലിറ്റി സേവനങ്ങള്‍ക്കായി ടാറ്റ അള്‍ട്ര, ടാറ്റ സ്റ്റാര്‍ബസ് ശ്രേണിയും ടാറ്റ മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്നു. ടാറ്റ പ്രൈമ ഇ 55എസ്, ടാറ്റ അള്‍ട്ര ഇ 12, ടാറ്റ മാഗ്ന ഇവി ബസ്, ടാറ്റ അള്‍ട്ര ഇവി 9 ബസ്, ടാറ്റ ഇന്റര്‍സിറ്റി ഇവി 2.0 ബസ്, ടാറ്റ എയ്‌സ് പ്രൊ ഇവി, ടാറ്റ ഇന്‍ട്ര ഇവി തുടങ്ങിയ മോഡലുകളും ടാറ്റ വിപണിയിലെത്തിച്ചിരിക്കുന്നു. നൂതന സാങ്കേതിക വിദ്യയും സുസ്ഥിരതയും മുന്‍നിര്‍ത്തിക്കൊണ്ട് ട്രക്കുകള്‍, ബസുകള്‍, ചെറിയ കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ തുടങ്ങി ഇലക്ട്രിക് സിവി ശ്രേണി ടാറ്റ മോട്ടോര്‍സ് കൂടുതല്‍ വിപുലപ്പെടുത്തും. വളര്‍ന്നുകൊണ്ടിരിക്കുന്ന ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളും, ശക്തമായ സര്‍വ്വീസ് സംവിധാനങ്ങളും ഫ്‌ളീറ്റ് എഡ്ജുമായി ഇന്ത്യയുടെ സുസ്ഥിര ഗതാഗത വിപ്ലവത്തിന് ടാറ്റ മോട്ടോര്‍സ് നേതൃത്വം നല്‍കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com