രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഗ്രീന്‍ എനര്‍ജി മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈ. ലിമിറ്റഡുമായി ധാരാണാപത്രം ഒപ്പുവച്ചു. ഇതുപ്രകാരം 100 മാഗ്‌ന ഇവി ഇന്റര്‍സിറ്റി കോച്ചുകള്‍ ടാറ്റ വിതരണം ചെയ്യും. ചെന്നൈ പാസഞ്ചര്‍ വെഹിക്കിള്‍ എക്സ്പോ 2.0യില്‍ വച്ചാണ് ടാറ്റ മോട്ടോര്‍സ് ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്. ഓള്‍ ഇലക്ട്രിക് മാഗ്‌ന ഇവി, എല്‍പിഒ 1822 ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ കൊമേഷ്യല്‍ പാസഞ്ചര്‍ വാഹനങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു.
ദക്ഷിണേന്ത്യയിലെ പ്രീമിയം ഇന്റര്‍സിറ്റി ട്രാവല്‍ ബ്രാന്‍ഡായ യൂണിവേഴ്സല്‍ ബസ് സര്‍വ്വീസസിന്റെ ഇവി വാഹന വിഭാഗമാണ് ഗ്രീന്‍ എനര്‍ജി മൊബിലിറ്റി സൊല്യൂഷന്‍സ്. നൂതന ഇലക്ട്രിക് ബസുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സുസ്ഥിര ഗതാഗത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ ഉദ്യമം. തമിള്‍നാട് വ്യവസായ മന്ത്രി ഡോ. ടി.ആര്‍ബി രാജയുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിലാണ് എംഒയു ഒപ്പ് വച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ പൊതുഗതാഗത സംവിധാനത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ടാറ്റ മോട്ടോര്‍സിന്റെ യൂണിവേഴ്‌സല്‍ ബസ് സര്‍വീസസുമായുള്ള ഇന്റര്‍ സിറ്റി ഇലക്ട്രിക് ബസുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഈ പങ്കാളിത്തമെന്ന് മന്ത്രി ഡോ. ടി.ആര്‍.ബി രാജാ പറഞ്ഞു.
ഞങ്ങളുടെ വളര്‍ച്ചയിലെ നിര്‍ണായക പങ്കാളിത്തമാണിത്. കൂടുതല്‍ ശാന്തവും സുഖകരവുമായ യാത്രകള്‍ ഈ ബസുകള്‍ പ്രദാനം ചെയ്യുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇതേറെ അനുയോജ്യമാണ്. പ്രവര്‍ത്തനച്ചിലവ് കുറഞ്ഞതും കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞതുമായ ഈ വാഹനങ്ങള്‍ സുസ്ഥിര ഗതാഗത സംവിധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണ്. - ഗ്രീന്‍ എനര്‍ജി മൊബിലിറ്റി സൊല്യൂഷന്‍സ് ഡയറക്ടറും, യൂണിവേഴ്‌സല്‍ ബസ് സര്‍വ്വീസസ് മാനേജിംഗ് പാര്‍ട്ണറുമായ സുനില്‍ കുമാര്‍ രവീന്ദ്രന്‍ പറഞ്ഞു.
ഇന്റര്‍സിറ്റി ഗതാഗതത്തെ മാറ്റി മറിക്കുന്ന നിര്‍ണായക ചുവടാണിത്. രാജ്യത്തെ ദീര്‍ഘദൂര യാത്രകളെ പുനര്‍നിര്‍ണയിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നവയാണ് മാഗ്ന ഇവി. ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഇതിലൂടെ ഉറപ്പാക്കാനാകുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.- ടാറ്റ മോട്ടോര്‍സ് കൊമേഷ്യല്‍ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് വൈസ്പ്രസിഡന്റും ഹെഡുമായ ആനന്ദ് എസ് പറഞ്ഞു.
ഒറ്റ ചാര്‍ജില്‍ 300 കിലോ മീറ്റര്‍ വരെ സഞ്ചരിക്കുവാന്‍ സമ്പൂര്‍ണ്ണ ഇലക്ട്രിക് ഇന്റര്‍സിറ്റി ബസായ ടാറ്റ മാഗ്ന ഇവി കോച്ചിന് സാധിക്കും. ദൂര യാത്രകളില്‍ സുഖകരമായ യാത്ര ഉറപ്പാക്കിക്കൊണ്ടുള്ള 44 സീറ്റര്‍ വാഹനമാണിത്. ഇര്‍ഗോണോമിക് സീറ്റുകള്‍, ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളിലൂടെ യാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നു.
ഇന്ത്യയിലെ ഇലക്ട്രിക് ബസ് വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്സ് മുന്‍പന്തിയിലാണ്. നഗരത്തിനുള്ളില്‍ യാത്ര ചെയ്യുന്നതിനായി സ്റ്റാര്‍ബസ് ഇവിയും അള്‍ട്രാ ഇവിയും ഇന്റര്‍സിറ്റി യാത്രയ്ക്കായി മാഗ്‌ന ഇവിയും ഇതില്‍ ഉള്‍പ്പെടുന്നു. 11 നഗരങ്ങളിലായി 3,600-ലധികം ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍, 34 കോടി കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് 95%-ത്തിലധികം പ്രവര്‍ത്തന സമയം ഈ ബസുകള്‍ കാഴ്ചവെച്ചിട്ടുണ്ട്. തത്സമയ ഡയഗ്‌നോസ്റ്റിക്‌സ്, ട്രാക്കിംഗ്, ഫ്‌ലീറ്റ് ഒപ്റ്റിമൈസേഷന്‍ എന്നിവ പ്രാപ്തമാക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്ഫോമായ ഫ്‌ലീറ്റ് എഡ്ജ് ഈ ബസുകളില്‍ സജ്ജീകരിച്ചിരിക്കുന്നു.