മജന്ത മൊബിലിറ്റി ഫ്‌ളീറ്റില്‍ 350 എയ്‌സ് ഇവികളുമായി ടാറ്റ മോട്ടോര്‍സ്

Tata Motors
Published on

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് മജന്ത മൊബിലിറ്റിയുടെ എയ്സ് ഇവി ഫ്ളീറ്റ് 350 വാഹനങ്ങളായി ഉയര്‍ത്തി. 20 അധിക യൂണിറ്റുകളാണ് ഡെലിവറി ചെയ്തിരിക്കുന്നത്. 500 എയ്സ് ഇവികള്‍ അണിനിരത്തുന്നതിനായി 2023ല്‍ മജന്ത മൊബിലിറ്റിയുമായി ടാറ്റ മോട്ടോര്‍സ് ഒപ്പുവച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് ഡെലിവറി നടത്തിയിരിക്കുന്നത്. 10 നഗരങ്ങളില്‍ മജന്ത മൊബിലിറ്റി ടാറ്റ എയ്സ് ഇവികള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇവയാകെ ഏകദേശം 50 ലക്ഷം കിലോമീറ്ററുകള്‍ ഇതിനോടകം പിന്നിട്ടുകഴിഞ്ഞുവെന്നും ഏകദേശം 2500 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനം തടയുവാന്‍ സാധിച്ചുവെന്നും കണക്കാക്കപ്പെടുന്നു. ഇ കൊമേഴ്സ്, പാര്‍സല്‍ & കൊറിയര്‍, എഫ്എംസിജി, എഫ്എംസിഡി, ഡയറി മേഖലകളിലുള്‍പ്പെടെ രാജ്യത്തെ ഏറ്റവും നൂതനമായ സീറോ എമിഷന്‍ വാണിജ്യ വാഹനം ഉപയോഗിച്ചുവരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com