
കൊച്ചി: മുൻനിര ഇൻഷുറൻസ് കമ്പനിയായ ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത സമഗ്ര ഇൻഷുറൻസ് പദ്ധതിയായ സ്റ്റുഡന്‍റ് ട്രാവൽ ഇൻഷുറൻസ് അവതരിപ്പിച്ചു. തുടര്‍ച്ചയായ ഏഴു ദിവസത്തിലേറെ ആശുപത്രിയിലാക്കപ്പെടുന്ന വേളയില്‍ കുടുംബത്തിലെ മറ്റാരും കൂടെയില്ലാത്ത അവസ്ഥയില്‍ അടുത്ത ബന്ധുക്കള്‍ക്ക് എത്തിച്ചേരാനും തിരിച്ചു പോകാനുമുള്ള ടിക്കറ്റ് അടക്കം ലഭ്യമാക്കുന്ന പദ്ധതിയാണ് ടാറ്റ എഐജി സ്റ്റുഡന്‍റ് ട്രാവല്‍ ഇന്‍ഷൂറന്‍സ്.
വിമാനത്തിലെ ചെക്കിന്‍ ബാഗേജ് വൈകുന്നതു മൂലമുള്ള ചെലവ്, പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ പുതിയതോ ഡൂപ്ലിക്കേറ്റോ എടുക്കാനുള്ള ചെലവ്, തെറ്റായ രീതിയില്‍ വിദേശത്ത് അറസ്റ്റ് ചെയ്യപ്പെട്ടാലുള്ള ബെയിൽ ബോണ്ട് ചെലവ്, അസുഖങ്ങളോ മറ്റോ മൂലം ഒരു മാസത്തിലേറെ പഠനം തടസപ്പെട്ടാല്‍ മുന്‍കൂറായി അടച്ച ട്യൂഷന്‍ ഫീസ് തുടങ്ങിയവയും ഈ ഇൻഷൂറൻസിന്‍റെ പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിരക്ഷാ തുകയുടെ പരിധി വരെയുള്ള അപകട, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, പേഴ്‌സണല്‍ ലയബിലിറ്റി, സ്പോണ്‍സര്‍ പരിരക്ഷ എന്നിവയും ടാറ്റാ എഐജിയുടെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസത്തിനായി പുതിയ ലോകത്തേക്കു കടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചു തങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് കണ്‍സ്യൂമര്‍ അണ്ടര്‍ റൈറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്‍റ് ഡോ. ചന്ദ്രകാന്ത് പറഞ്ഞു. വിപുലമായ പരിരക്ഷകളാണ് തങ്ങള്‍ ലഭ്യമാക്കുന്നതെന്നും അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അവരെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.