

കൊച്ചി: കൂടുതല്‍ പേരെ മുഴുവന്‍ സമയ ലൈഫ് ഇൻഷൂറൻസ് അഡ്വൈസര്‍ പ്രൊഫഷണിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യവുമായി ടാറ്റാ എഐഎ സിഎൻബിസി-ടിവി 18-നുമായി സഹകരിക്കുന്നു. ഇതിന്‍റെ ഭാഗമായി ഇൻഷൂറൻസ് അഡ്വൈസര്‍മാരായി വിജയിച്ചവരുടെ മികച്ച നേട്ടങ്ങളെ കുറിച്ച് സിഎൻബിസി-ടിവി 18, സിഎൻബിസി ആവാസ്, മണികണ്ട്രോള്‍ ഡോട്ട് കോം തുടങ്ങിയവയിലും ഡിജിറ്റല്‍-സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലും വാർത്തകള്‍ പ്രസിദ്ധീകരിക്കും. ഉപഭോക്താക്കള്‍ക്ക് ശരിയായ കാര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഉപദേശകരെ ആദരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. (Tata)
സ്വപ്നങ്ങളെ സംരക്ഷിക്കുകയും ഭാവി സുരക്ഷിതമാക്കുകയും ചെയ്യുക എന്ന തങ്ങളുടെ പ്രതിജ്ഞയുടെ കാതൽ ഉപഭോക്താക്കളാണെന്ന് ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് മാനേജിങ് ഡയറക്‌ടറും സിഇഒയുമായ വെങ്കി അയ്യര്‍ പരഞ്ഞു. സിഎൻബിസി-ടിവി 18-നുമായുള്ള പങ്കാളിത്തത്തിലൂടെ, ഇൻഷുറൻസ് ഒരു മുഴുവൻ സമയ തൊഴിലായി സ്വീകരിക്കുന്ന അടുത്ത തലമുറയിലെ ഉപദേശക സംരംഭകരെ പ്രചോദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകര്‍ എന്ന നിലയില്‍ പ്രവർത്തിച്ചു വിജയം നേടുന്ന അഡ്വൈസര്‍മാരുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി ടാറ്റാ എഐഎ ഓറ എന്ന പ്രത്യേക സംവിധാനത്തിനും കമ്പനി രൂപം നൽകിയിട്ടുണ്ട്.
ഇന്നത്തെ ശക്തമായ സാമ്പത്തിക പശ്ചാത്തലത്തില്‍ ഉത്തരവാദിത്തത്തോടെയുള്ള ഉപദേശങ്ങളുടെ പ്രാധാന്യം ഉറപ്പിക്കുന്നതാണ് ഈ സഹകരണമെന്ന് ന്യൂസ് 18 സ്റ്റുഡിയോസ് സിഇഒ എസ് ശിവകുമാര്‍ പറഞ്ഞു.