
കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ് ഹോം റിസപ്‌ഷൻ' എന്ന പരിപാടിയിൽ പങ്കെടുക്കാൻ സംവിധായകൻ തരുൺ മൂർത്തിയെ ക്ഷണിച്ച് രാഷ്‌ട്രപതി ഭവൻ. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് തരുൺ മൂർത്തിക്ക് നേരിട്ട് ക്ഷണക്കത്ത് അയച്ചത്. വിവരം തരുൺ മൂർത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
സ്വാതന്ത്ര്യദിനത്തിൽ രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് ബഹുമതിയായി കാണുന്നു എന്ന കുറിപ്പോടെ, ക്ഷണക്കത്തിന്‍റെ ഫോട്ടോയും വിഡിയോയും തരുൺ പങ്കുവെച്ചത്. ബിനു പപ്പു ഉൾപ്പെടെ നിരവധിപ്പേരാണ് പോസ്റ്റിന് കമന്‍റുമായി എത്തിയത്. 'ബെൻസല്ല, തരുൺ നിങ്ങളാണ് ശരിക്കും ഹിറോ', 'അർഹതക്കുള്ള അംഗീകാരം' എന്നിങ്ങനെയുള്ള കമന്‍റുകളുമായി ആരാധകർ സന്തോഷം പങ്കുവെക്കുന്നു.