കൊച്ചി: ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്‌കിന്‍റെ വാർഷിക ഡയമണ്ട് ആഭരണ ആഘോഷമായ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന് തുടക്കമായി. നിത്യജീവിതത്തിൽ ധരിക്കാവുന്ന ലളിതമായ ഡിസൈനുകൾ മുതൽ വിശേഷാവസരങ്ങൾക്കുള്ള ആഭരണങ്ങൾ വരെ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളിൽ തനിഷ്‌കിനുള്ള പ്രാവീണ്യം വിളിച്ചോതുന്നതാണ് ഈ വർഷത്തെ ആഭരണശേഖരം. (Tanishq)
കൂടാതെ ബോളിവുഡ് നടി അനന്യ പാണ്ഡെയെ ബ്രാൻഡിന്‍റെ പുതിയ മുഖമായി പ്രഖ്യാപിച്ചെന്നും ബ്രാൻഡ് അറിയിച്ചു. ഇന്നത്തെ ആത്മവിശ്വാസമുള്ള സ്ത്രീകളുടെ അഭിരുചികൾക്ക് അനുയോജ്യമായ രീതിയിൽ തനിഷ്‌കിന്‍റെ വൈവിധ്യമാർന്ന ആഭരണ ശേഖരത്തെ അനന്യ പ്രതിനിധീകരിക്കും. അനന്യ പാണ്ഡെ അഭിനയിച്ച പുതിയ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സ് കാമ്പയിൻ വീഡിയോയും തനിഷ്‌ക് പുറത്തിറക്കിയിട്ടുണ്ട്,
പതിനായിരത്തിലധികം വൈവിധ്യമാർന്ന ഡയമണ്ട് ഡിസൈനുകളാണ് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായി അവതരിപ്പിക്കുന്നത്. കമ്മലുകൾ, ഇയർ കഫ്‌സ്, സൂയി-ധാഗകൾ, ഹൂപ്‌സ്, മോതിരങ്ങൾ, മാലകൾ, വളകൾ തുടങ്ങിയവയുടെ വിപുലമായ ശ്രേണി ഇതിൽ ഉൾപ്പെടുന്നു. 10,000 രൂപ മുതൽ വില ആരംഭിക്കുന്ന ആഭരണങ്ങള്‍ ലഭ്യമാണ്. കൂടാതെ, ഡയമണ്ട് മൂല്യത്തിൽ 20 ശതമാനം ഇളവും ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായി തനിഷ്‌ക് ലഭ്യമാക്കുന്നുണ്ട്.
തനിഷ്‌കിന്‍റെ നാച്ചുറൽ ഡയമണ്ടുകൾ നൽകുന്ന സഹജമായ സന്തോഷമാണ് ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സ് ആഘോഷിക്കുന്നതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ പെൽകി ഷെറിംഗ് പറഞ്ഞു. തിരഞ്ഞെടുക്കാൻ അതിമനോഹരമായ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ ഒരു നിരയാണ് ഒരുക്കിയിരിക്കുന്നത്. അനന്യ പാണ്ഡെ ഈ കാമ്പയിന് ഏറ്റവും അനുയോജ്യയായ വ്യക്തിയാണ്. ഇന്നത്തെ സ്ത്രീകൾ ആഭരണങ്ങളെ എങ്ങനെ കാണുന്നുവോ, ആ ആധുനികവും ഊർജ്ജസ്വലവുമായ കാഴ്ചപ്പാടാണ് അനന്യ പ്രതിനിധീകരിക്കുന്നതെന്നും പെൽകി ഷെറിംഗ് പറഞ്ഞു.
വിശ്വാസത്തെയും വികാരത്തെയും കാലാതീതമായ സൗന്ദര്യത്തെയും ആഘോഷമാക്കിക്കൊണ്ട് തനിഷ്‌ക് തലമുറകളിലുടനീളം സ്ത്രീകൾക്കു വേണ്ടി നിലകൊണ്ടിട്ടുണ്ടെന്നും അതാണ് ഈ സഹകരണത്തെ എനിക്ക് അവിശ്വസനീയമാംവിധം സവിശേഷമാക്കുന്നതെന്നും അനന്യ പാണ്ഡെ പറഞ്ഞു..
ഉപഭോക്താക്കൾക്ക് തനിഷ്‌ക് സ്റ്റോറുകൾ സന്ദർശിച്ചോ അല്ലെങ്കിൽ www.tanishq.co.in/festival-of- diamond എന്ന വെബ്സൈറ്റ് വഴിയോ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമാകാം.