
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആഭരണ ബ്രാൻഡുകളിലൊന്നായ തനിഷ്‌ക്, 2025-ലെ ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സിന് തുടക്കം കുറിച്ചു. 15,000 രൂപ മുതൽ ആരംഭിക്കുന്ന പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണ് കാമ്പയിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നയ്. ആധുനിക സ്ത്രീക്കും അവരുടെ തിളക്കമാർന്ന നിരവധി ഭാവങ്ങള്‍ക്കുമുള്ള തനിഷ്‌കിന്‍റെ ആദരവാണ് ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സ്.
ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവും തനിഷ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 25 വരെയായിരിക്കും ഈ ഓഫർ. സ്റ്റോണ്‍ അല്ലെങ്കിൽ കാരറ്റ് മൂല്യത്തിന് മാത്രം ബാധകമായ സാധാരണ പ്രമോഷനുകളിൽ നിന്നും വ്യത്യസ്‌തമായി, ഈ ഓഫർ മുഴുവൻ ഡയമണ്ട് ആഭരണത്തിനുമായാണ് നൽകുന്നത്.
വൈവിധ്യത്തിന്‍റെയും ശൈലിയുടെയും ആഘോഷമാണ് ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സ്. മോതിരങ്ങൾ, കമ്മലുകൾ, നെക്‌ലേസുകൾ, ബ്രേസ്‌ലെറ്റുകൾ തുടങ്ങി 10,000-ത്തിലധികം ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
തനിഷ്‌ക് സ്റ്റോർ സന്ദർശിച്ചോ tanishq.co.in ൽ ഓൺലൈനായി ഷോപ്പുചെയ്തോ ഫെസ്റ്റിവൽ ഓഫ് ഡയമണ്ട്സിന്‍റെ ഭാഗമായ ഓഫറുകള്‍ സ്വന്തമാക്കാം.