വനിതാ ക്രിക്കറ്റ് ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിന് ആദരവുമായി തനിഷ്‌ക് | Cricket

രാജ്യമെമ്പാടുമുള്ള കുടുംബങ്ങൾ കൈമാറ്റം ചെയ്‌ത സ്വർണം ഉപയോഗിച്ച് നിർമ്മിച്ച മോതിരങ്ങളാണ് സമ്മാനിക്കുന്നത്
Tanshiq
Updated on

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ റീട്ടെയിൽ ബ്രാൻഡായ തനിഷ്‌ക്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് വിജയം ആഘോഷിക്കുന്നു. (Cricket)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ആദരിക്കുന്നതിനും അവരുടെ ശ്രദ്ധേയമായ വിജയത്തെ അടയാളപ്പെടുത്തുന്നതിനായി തനിഷ്‌ക് ഓരോ കളിക്കാരിക്കും സ്വർണ മോതിരങ്ങള്‍ സമ്മാനമായി നൽകുന്നു. രാജ്യമെമ്പാടുമുള്ള കുടുംബങ്ങൾ കൈമാറ്റം ചെയ്‌ത സ്വർണം ഉപയോഗിച്ച് നിർമ്മിച്ച മോതിരങ്ങളാണ് സമ്മാനിക്കുന്നത്. രാജ്യത്തെ അഭിമാനത്തിലാഴ്ത്തിയ വനിതകളുമായി ഇന്ത്യൻ കുടുംബങ്ങളെ ബന്ധിപ്പിക്കുന്ന അർത്ഥവത്തായ സമ്മാനമാണിത്.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം രാജ്യത്തിന് തലമുറകളോളം ഓർമ്മിക്കാനുള്ള ഒരു നിമിഷം സമ്മാനിച്ചിരിക്കുന്നുവെന്നും അവരുടെ മനക്കരുത്തും നിശ്ചയദാർഢ്യവും 140 കോടി ജനങ്ങളുടെ പ്രതീക്ഷകൾ അവർ വഹിച്ച രീതിയും അസാധാരണമാണെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള പറഞ്ഞു. ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഞങ്ങളുമായി കൈമാറിയ സ്വർണ്ണത്തിൽ നിന്ന് നിർമ്മിച്ച ഈ മോതിരങ്ങൾ ഈ ടീമിന്‍റെ മനോഭാവത്തെയും പ്രതിബദ്ധതയെയും നേട്ടത്തെയും ആദരിക്കുന്നതിനുള്ള ഒരു മാർഗമാണ്. ഈ ടീം രാജ്യത്തിന്‍റെ അഭിമാനം വഹിക്കുന്നതുപോലെ, തനിഷ്‌കിന്‍റെ ഈ മോതിരങ്ങളിൽ രാജ്യത്തിന്‍റെ ഒരു ഭാഗം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിഷ്‌കിന്‍റെ ഗോൾഡ് എക്സ്ചേഞ്ച് പദ്ധതിപ്രകാരം ഏത് ജ്വല്ലറിയിൽ നിന്ന് വാങ്ങിയ പഴയ സ്വർണ്ണവും വർഷം മുഴുവനും കൈമാറ്റം ചെയ്യാൻ സാധിക്കും. ഉപഭോക്താക്കൾ ഇതിനോടകം 1.8 ലക്ഷം കിലോയിലധികം സ്വർണ്ണം കൈമാറ്റം ചെയ്‌തുകഴിഞ്ഞു. ഏത് ജ്വല്ലറിയിൽ നിന്നുള്ളതായാലും കുറഞ്ഞത് 9 കാരറ്റ് വരെയുള്ള എല്ലാ കാരറ്റേജിലുമുള്ള പഴയ സ്വർണാഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും നൂറ് ശതമാനവും മൂല്യം തനിഷ്‌ക് നൽകും.

Related Stories

No stories found.
Times Kerala
timeskerala.com