താ​മി​ർ ജി​ഫ്രി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ്; കു​റ്റ​പ​ത്രം കോ​ട​തി മ​ട​ക്കി

കു​റ്റ​പ​ത്ര​ത്തി​ലെ ചി​ല തീ​യ​തി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ സം​ഭ​വി​ച്ച പി​ഴ​വു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തിനെ തുടർന്നാണ് കോ​ട​തി കു​റ്റ​പ​ത്രം മ​ട​ക്കി​യ​ത്
താ​മി​ർ ജി​ഫ്രി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ്; കു​റ്റ​പ​ത്രം കോ​ട​തി മ​ട​ക്കി
Published on

മ​ല​പ്പു​റം: താ​മി​ര്‍ ജി​ഫ്രി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്രം എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മ​ട​ക്കി. കു​റ്റ​പ​ത്ര​ത്തി​ലെ ചി​ല തീ​യ​തി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ സം​ഭ​വി​ച്ച പി​ഴ​വു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തിനെ തുടർന്നാണ് കോ​ട​തി കു​റ്റ​പ​ത്രം മ​ട​ക്കി​യ​ത്. കോ​ട​തി നി​ര്‍​ദേ​ശി​ച്ച പി​ഴ​വു​ക​ള്‍ തി​രു​ത്തി കു​റ്റ​പ​ത്രം വീ​ണ്ടും സ​മ​ര്‍​പ്പി​ക്കു​മെ​ന്നും സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ര്‍ അ​റി​യി​ച്ചു.

2023 ഓ​ഗ​സ്റ്റ് ഒ​ന്നിനായിരുന്നു എം​ഡി​എം​എ കൈ​വ​ശം വ​ച്ചെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ താ​മി​ര്‍ ജി​ഫ്രി തി​രൂ​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​ മ​രി​ച്ച​ത്. ​ താ​മി​ര്‍ ജി​ഫ്രി​യു​ടെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​മേ​റ്റ 21 മു​റി​പ്പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി ശ​രീ​ര​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ എ​ട്ട് പോ​ലീ​സു​കാ​രെ പ്ര​തി​ചേ​ര്‍​ത്ത് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ​ല്ലാം ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com