പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് സൂപ്പർ താരം അജിത് കുമാറും കുടുംബവും; ചിത്രങ്ങൾ വൈറൽ

പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് സൂപ്പർ താരം അജിത് കുമാറും കുടുംബവും; ചിത്രങ്ങൾ വൈറൽ
Published on

പാലക്കാട്: തമിഴ് സൂപ്പർതാരം അജിത് കുമാറും, ഭാര്യ ശാലിനിയും, മകൻ ആദ്വികും പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ ദിവസം നടത്തിയ ദർശനത്തിൻ്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പാലക്കാട് പെരുവെമ്പിലാണ് താരത്തിൻ്റെ കുടുംബ ക്ഷേത്രമെന്ന് പറയപ്പെടുന്ന ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കസവ് മുണ്ടും മേൽമുണ്ടും ധരിച്ചാണ് അജിത് ദർശനത്തിനെത്തിയത്. ചിത്രങ്ങൾ പുറത്തുവന്നതോടെ താരത്തിൻ്റെ നെഞ്ചിൽ പതിച്ച ടാറ്റൂ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി. ഊട്ടുകുളങ്ങര ക്ഷേത്രത്തിലെ ഭഗവതിയുടെ രൂപമാണ് അജിത് ടാറ്റൂവായി പതിച്ചിരിക്കുന്നത് എന്ന് ചില സാമൂഹിക മാധ്യമ ഉപയോക്താക്കൾ അവകാശപ്പെട്ടു.അജിത്തിൻ്റെ പിതാവ് പി. സുബ്രഹ്മണ്യൻ പാലക്കാട്-തമിഴ് അയ്യർ കുടുംബാംഗമാണ്. നേരത്തേയും പലതവണ താരം ക്ഷേത്രത്തിലെത്തി ദർശനം നടത്തുകയും വഴിപാടുകൾ നേരുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com