നിയമം ലംഘിച്ച് 'ലൈറ്റ് ഫിഷിംഗ്': ബേപ്പൂരിൽ തമിഴ്‌നാട് ബോട്ടിന് 1.5 ലക്ഷം രൂപ പിഴ; ഉപകരണങ്ങൾ പിടിച്ചെടുത്തു | Light Fishing

Light Fishing

കോഴിക്കോട്: നിയമവിരുദ്ധമായി 'ലൈറ്റ് ഫിഷിംഗ്' (Light Fishing) നടത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള 'ജെബം' എന്ന ബോട്ട് കോഴിക്കോട് ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ വെച്ച് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം പിടികൂടി. അമിത പ്രസരണ ശേഷിയുള്ള ലൈറ്റ് സംവിധാനം ഉപയോഗിച്ചതിന് ബോട്ടിൻ്റെ ഉടമയ്ക്ക് 1,50,000 രൂപ പിഴ ചുമത്തി.

ഒരു തവണ മത്സ്യബന്ധനം നടത്തിയ ശേഷം ഹാർബറിൽ തിരിച്ചെത്തി വീണ്ടും പോകാനായി ഐസ് നിറയ്ക്കുന്നതിനിടയിലാണ് അധികൃതർ പരിശോധന നടത്തിയത്. 200 വാട്ട് ശേഷിയുള്ള ഏഴ് എൽഇഡി ലൈറ്റുകളും 240 വാട്ട് ശേഷിയുള്ള അഞ്ച് എൽഇഡി ലൈറ്റുകളും അനുബന്ധ ഉപകരണങ്ങളും ബോട്ടിൽ നിന്ന് പിടിച്ചെടുത്തു. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ നീരോടി സ്വദേശി ആൻഡ്രസ് ജോണിൻ്റെ പേരിലുള്ള ബോട്ടാണിത്. ലൈറ്റ് ഫിഷിംഗിനെതിരെ കർശന നടപടിയാണ് മറൈൻ എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം സ്വീകരിക്കുന്നത്.

Summary

A Tamil Nadu registered boat named 'Jebam' was seized by the Fisheries Marine Enforcement wing at Beypore Fishing Harbour, Kozhikode, for illegally engaging in 'Light Fishing' using high-intensity lights. The boat owner, Andrus John from Neerodi, Kanyakumari, was fined ₹1,50,000.

Related Stories

No stories found.
Times Kerala
timeskerala.com