മരട് അനീഷിനായി തമിഴ്‌നാട് പോലീസ് കൊച്ചിയിൽ: റിമാൻഡ് ചെയ്ത് ഹൈക്കോടതി | Maradu Aneesh

ഇയാളെ കോടതിയിൽ ഹാജരാക്കും
മരട് അനീഷിനായി തമിഴ്‌നാട് പോലീസ് കൊച്ചിയിൽ: റിമാൻഡ് ചെയ്ത് ഹൈക്കോടതി | Maradu Aneesh
Updated on

കൊച്ചി: മരട് അനീഷിനായി തമിഴ്‌നാട് പോലീസ് കൊച്ചിയിൽ. ഇയാളെ ഹൈക്കോടതി റിമാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ ചാവടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്വർണ്ണ കവർച്ച കേസുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട് സംഘം കൊച്ചി സെൻട്രൽ സ്റ്റേഷനിൽ എത്തിയത്. കുറച്ചുനാളുകളായി തമിഴ്‌നാട് പോലീസ് അനീഷിനെ അന്വേഷിച്ചുവരികയായിരുന്നു.(Tamil Nadu Police in Kochi for Maradu Aneesh)

നിലവിൽ കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ അനീഷിനെതിരെ മറ്റൊരു കേസിൽ വാറന്റ് നിലവിലുണ്ട്. ഇക്കാര്യത്തിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമേ തമിഴ്‌നാട് പോലീസിന് ഇയാളെ കൈമാറുന്ന കാര്യത്തിൽ തീരുമാനമാകൂ.

കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരട് അനീഷ്. മുളവുകാട് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com