ക്ഷേത്ര ഉത്സവത്തിനിടെ 9 മാസം പ്രായമുള്ള കുഞ്ഞിൻ്റെ മാല കവർന്നു, കഴുത്തിൽ മുറിവേൽപ്പിച്ചു: തമിഴ്നാട് സ്വദേശിനി പിടിയിൽ | Stealing

പളനി അമ്മാൾ ആണ് പിടിയിലായത്
Tamil Nadu native arrested for stealing gold chain from 9-month-old baby during temple festival
Updated on

തൃശൂർ: അരിമ്പൂർ സുബ്രമണ്യ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ മാല പൊട്ടിച്ചോടിയ യുവതിയെ പിടികൂടി പൊലീസിലേൽപ്പിച്ചു. തമിഴ്നാട് സ്വദേശിനി പളനി അമ്മാൾ ആണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.(Tamil Nadu native arrested for stealing gold chain from 9-month-old baby during temple festival)

തൃശൂർ പേരാമംഗലം സ്വദേശികളായ കുടുംബം ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമായി ഉത്സവത്തിനെത്തിയതായിരുന്നു. ക്ഷേത്രത്തിൽ വലിയ തിരക്കുള്ള സമയം നോക്കിയാണ് പളനി അമ്മാൾ കുഞ്ഞിന്റെ കഴുത്തിലെ മാല പൊട്ടിച്ചത്. കുഞ്ഞ് കരഞ്ഞതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പൊലീസും പിന്തുടരുന്നത് കണ്ട് പ്രതി മാല അടുത്തുള്ള ഒരു കടയിലേക്ക് വലിച്ചെറിഞ്ഞു. മാല ബലമായി വലിച്ചുപൊട്ടിക്കുന്നതിനിടെ കുഞ്ഞിന്റെ കഴുത്തിന് മുറിവേറ്റിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com