മോഹൻലാലുമായി പലതവണ സംസാരിച്ചു, കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തത്: ജയൻ ചേർത്തല

മോഹൻലാലുമായി പലതവണ സംസാരിച്ചു, കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തത്: ജയൻ ചേർത്തല
Published on

കൊച്ചി: അമ്മ ഭരണസമിതിയുടെ കൂട്ടരാജി ആലോചിച്ചെടുത്ത തീരുമാനമെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയൻ ചേർത്തല. രാജി സംബന്ധിച്ച് പലതവണ മോഹൻലാലുമായി സംസാരിച്ചു. ധർമ്മികത കണക്കിലെടുത്താണ് രാജിവെച്ചൊഴിഞ്ഞത്. തെറ്റ് ചെയ്തവർക്ക് തക്കതായ ശിക്ഷ ലഭിക്കണം. തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു എത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മാധ്യമ വാർത്തകളിലൂടെയാണ് അമ്മയെ ജനം വിലയിരുത്തുന്നത്. ഇനി ഇലക്ഷൻ ജനറൽ ബോഡി വിളിച്ചു ചേർക്കും. ആരോപണങ്ങളെ ചില ടിവി ചാനലുകൾ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്ന അവസ്ഥയുണ്ട്. അതിൽ ഒരു പൊളിറ്റിക്സ് ഉണ്ട്. അമ്മയെ അനാഥമാക്കാൻ ആകില്ല.
ഭയമുണ്ടായെന്ന് പറഞ്ഞ പെൺകുട്ടിയുടെ പ്രതികരണത്തെ പോലും പീഡനശ്രമമായി ചിത്രീകരിച്ചുവെന്നും ജയൻ കുറ്റപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com