കല്‍പ്പറ്റ : വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചൻ്റെ രാജി സ്വമേധയായെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. പഴയ തലമുറയിലെ ഊർജ്ജസ്വലനായ മുഖമാണ് അദ്ദേഹം. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചാണ് അപ്പച്ചൻ മുന്നോട്ടുപോയിരുന്നത്. പ്രായം മറന്നുകൊണ്ട് കഠിനധ്വാനം ചെയ്ത വ്യക്തിയാണ് അദ്ദേഹം.
രാജിവെയ്ക്കാൻ ആഗ്രഹമുണ്ടെന്ന് തന്നോട് പലതവണ അദ്ദേഹം പറഞ്ഞിട്ടുണ്ട്. പല നേതാക്കളോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. രാജിയിൽ വിവാദമോ പ്രശ്നങ്ങളോയില്ലെന്നും തുടർനടപടികളിലേക്ക് പാർട്ടികടക്കുമെന്നും സിദ്ദിഖ് പറഞ്ഞു.അപ്പച്ചനെ ഉപയോഗപ്പെടുത്താനുള്ള സാഹചര്യം നേതൃത്വം ഉണ്ടാക്കും. രാജിയിൽ പ്രിയങ്ക ഗാന്ധി ഇടപെട്ടിട്ടില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.