Sabarimala : 'കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തിൽ നടന്ന ഏറ്റവും വലിയ കൊള്ള': ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് T സിദ്ദിഖ് MLA

ദേവസ്വം മന്ത്രി രാജി വെക്കുകയും നിലവിലെ ദേവസ്വം ബോർഡിനെ പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Sabarimala : 'കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തിൽ നടന്ന ഏറ്റവും വലിയ കൊള്ള': ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് T സിദ്ദിഖ് MLA
Published on

മലപ്പുറം : ശബരിമല സ്വർണ്ണ കൊള്ളക്കേസിൽ പ്രതികരിച്ച് ടി സിദ്ദിഖ് എം എൽ എ. ഇത് കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തിൽ നടന്ന ഏറ്റവും വലിയ കൊള്ളയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. വലിയ ഗൂഢാലോചനയ്ക്ക് ശേഷം നടന്ന കൊള്ളയാണ് ഇതെന്നും, നിയമസഭയിൽ നാല് ദിവസമാണ് ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (T Siddique MLA on Sabarimala gold case)

പൊലീസ് സംരക്ഷണയിൽ ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റുകയും, തന്ത്രിമാർക്കെതിരെ പരസ്യമായി പ്രസംഗിക്കുകയും ചെയ്ത ആളാണ് പിണറായി വിജയൻ എന്ന് പറഞ്ഞ എം എൽ എ, സി പി എം വിശ്വാസത്തെ തകർക്കുന്നു എന്നും വിമർശിച്ചു.

ദേവസ്വം മന്ത്രി രാജി വെക്കുകയും നിലവിലെ ദേവസ്വം ബോർഡിനെ പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com