‘കേന്ദ്രം കാണിച്ചത് ‘ജന്മിയുടെ സ്വഭാവമാണ്, ഫെഡറലിസത്തിന് നിരക്കാത്ത സമീപനമാണ്’: ടി സിദ്ദിഖ് MLA | T Siddique MLA about Union Govt’s action

ഈ സമീപനം മാറ്റുന്നതിനായി കേരളം ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കണമെന്ന് ടി സിദ്ദിഖ് എം എൽ എ ആവശ്യപ്പെട്ടു.
‘കേന്ദ്രം കാണിച്ചത് ‘ജന്മിയുടെ സ്വഭാവമാണ്, ഫെഡറലിസത്തിന് നിരക്കാത്ത സമീപനമാണ്’: ടി സിദ്ദിഖ് MLA | T Siddique MLA about Union Govt’s action
Published on

കൽപ്പറ്റ: വയനാട് പുനരധിവാസത്തിനായി 529.50 കോടി രൂപ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ അനുവദിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി ടി സിദ്ദിഖ് എം എൽ എ. ഇത് തികഞ്ഞ അന്യായം ആണെന്നും,  മനുഷ്യത്വരഹിതമായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(T Siddique MLA about Union Govt's action )

ഒരു ദുരന്തത്തിൽ അകപ്പെട്ട സംസ്ഥാനത്തോട് പണം തിരികെ അടയ്ക്കണമെന്ന് പറഞ്ഞത് ശരിയായില്ലെന്നും, ജന്മിയുടെ സ്വഭാവമാണെന്നും പറഞ്ഞ അദ്ദേഹം, ഇത് ഫെഡറലിസത്തിന് നിരക്കാത്ത സമീപനമാണെന്നും വിമർശിച്ചു.

ഈ സമീപനം മാറ്റുന്നതിനായി കേരളം ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കണമെന്ന് ടി സിദ്ദിഖ് എം എൽ എ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com