തിരുവനന്തപുരം : ടി സിദ്ദിഖ് എം എൽ എ ഇരട്ട വോട്ട് ആരോപണത്തിൽ പ്രതികരിച്ച് രംഗത്തെത്തി. സി പി എം, ബി ജെ പിക്ക് ആയുധം കൊടുക്കാനാണ് ശ്രമിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.(T Siddique MLA about double vote allegations )
കെ റഫീഖ് ബി ജെ പിയുടെ നാവാകുന്നത് അപമാനകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് കൽപ്പറ്റയിലേക്ക് മാറ്റാൻ അപേക്ഷ നൽകിയത് നിയമപരമായാണ് എന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് ടി സിദ്ദിഖ് എം എൽ എയുടെ പ്രതികരണം.
സി പി എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്, ടി സിദ്ദിഖ് എം എൽ എയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ഇരട്ടവോട്ടുണ്ടെന്നാണ് ആരോപണം. കോഴിക്കോട്ടെ പെരുമണ്ണയിലും, വയനാട്ടിലെ കൽപ്പറ്റയിലെ ഓണിവയലിലുമായി ഇരട്ടവോട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് സി പി എം നേതാവിൻ്റെ ആരോപണം. ടി സിദ്ദിഖ് നിയമവിരുദ്ധമായി കള്ളവോട്ട് ചേർത്ത് ജനാധിപത്യ സംവിധാനത്തെ ദുർബ്ബലപ്പെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ വോട്ടർ പട്ടികയുടെ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.