
തിരുവനന്തപുരം : കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വി സിയുടെ നടപടി റദ്ദാക്കി പ്രത്യേക സിൻഡിക്കേറ്റ് യോഗം. സിസ തോമസിൻ്റെ വിയോജിപ്പ് മറികടന്നാണ് ഈ നീക്കം. സസ്‌പെൻഷൻ , റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് സിസ തോമസും രംഗത്തെത്തി.(Syndicate meeting cancels registrar's suspension)
രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടി എടുക്കുന്നതിനും ചുമതല സിൻഡിക്കേറ്റിനാണെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്തത് വി സി മോഹനൻ കുന്നുമ്മലാണ്.
കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് സിസ തോമസിന് ഹൈക്കോടതിയിൽ പ്രത്യേക സത്യവാങ്മൂലം നൽകാവുന്നതാണ്. രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ചർച്ച വേണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വി സി സിസ തോമസ് വഴങ്ങിയിരുന്നില്ല.