കൊച്ചി : ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയിൽ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുൽ നാസർ മഅദനിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മഅദനിയുടെ കുടുംബാംഗങ്ങൾ അറിയിച്ചു. ഭാര്യ സൂഫിയ മഅദനിയും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും ആശുപത്രിയിലുണ്ട്.