
എറണാകുളം: ജില്ലയിലെ കാലടി മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു(Swine fever). സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു.
ഫാമിന് ചുറ്റുമുള്ള 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ പ്രദേശമായും പ്രഖ്യാപിച്ചു. മാത്രമല്ല ഇന്ന് ഉച്ചയോടെ ഫാമിലെ 34 പന്നികളെ കൊന്ന് സംസ്ക്കരിക്കുകയും ചെയ്തു. ഇവിടെ നിന്നും കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ മറ്റ് പന്നിഫാമുകളിലേക്ക് പന്നികളെ കൊണ്ട് പോയിട്ടുണ്ടോ എന്നന്വേഷിക്കാൻ കളക്ടർ ഉത്തരവിട്ടു.