സ്വി​ഫ്റ്റ് ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ചു; വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​അ​റ്റു​പോ​യി | Bus accident

നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈ ആണ് അറ്റത്.
ksrtc accident

തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് 19 കാരിയായ വിദ്യാർഥിനിയുടെ കൈ അറ്റു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈ ആണ് അറ്റത്.

ഫാ​ത്തി​മ​യും സ​ഹ​പാ​ഠി ഷ​ബാ​ന​യും സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് സ്കൂ​ട്ട​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ ഫാ​ത്തി​മ​യു​ടെ കൈ​യി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

നാട്ടുകാരാണ് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഫാത്തിമയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നയാണ്. കൈ തുന്നി ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com