കള്ളക്കടല്‍ പ്രതിഭാസം : പൊഴിയൂർ, പൂന്തുറ ഭാഗങ്ങളിൽ വീടുകളിലേക്ക് കടൽ കയറി | Swell surge

കള്ളക്കടല്‍ പ്രതിഭാസം : പൊഴിയൂർ, പൂന്തുറ ഭാഗങ്ങളിൽ വീടുകളിലേക്ക് കടൽ കയറി | Swell surge

ആളുകൾ പറയുന്നത് ഭീകര ശബ്ദത്തോടെയാണ് കഴിഞ്ഞ ദിവസം രാത്രി വീടിനുള്ളിലേക്ക് വെള്ളംകയറിയതെന്നാണ്
Published on

തിരുവനന്തപുരം: തീരദേശ മേഖലകളിൽ കള്ളക്കടല്‍ പ്രതിഭാസമുണ്ടായതിനെത്തുടർന്ന് രൂക്ഷമായ കടലാക്രമണം. പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ വീടുകളിൽ കടൽ കയറി.(Swell surge )

കഴിഞ്ഞ ദിവസം രാത്രി മുതൽ തന്നെ പൊഴിയൂരില്‍ രൂക്ഷമായ വേലിയേറ്റം ഉണ്ടായിരുന്നു. ചെറിയ കുട്ടികളടക്കമുള്ളവരുമായി ബന്ധുവീടുകളിലും മറ്റും മാറിത്താമസിക്കുകയാണ് തീരദേശവാസികൾ.

ആളുകൾ പറയുന്നത് ഭീകര ശബ്ദത്തോടെയാണ് കഴിഞ്ഞ ദിവസം രാത്രി വീടിനുള്ളിലേക്ക് വെള്ളംകയറിയതെന്നാണ്. വെള്ളം കയറിയത് പരുത്തിയൂര്‍ മുതല്‍ മുല്ലശ്ശേരി, തെക്കെ കൊല്ലങ്കോട് വരെ കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വീടുകളിലാണ്.

പൂന്തുറയിലും സമാനമായ കടൽക്ഷോഭമാണ് ഉണ്ടായത്. ഇവിടെ ഇന്ന് ഉച്ചയോടെ കള്ളക്കടൽ പ്രതിഭാസം ശക്തിപ്രാപിക്കുമെന്നും, രൂക്ഷമായ കടൽക്ഷോഭം ഉണ്ടാകുമെന്നുമാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Times Kerala
timeskerala.com