
സദ്യക്ക് മാറ്റ് കൂട്ടാൻ തയ്യാറാക്കാം മധുരവും പുളിയുമുള്ള പൈനാപ്പിൾ പച്ചടി.
ആവശ്യമായവ
പൈനാപ്പിൾ – 1
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് - 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
തേങ്ങ – ചിരകിയത് 2 കപ്പ്
കട്ട തൈര് - അര ലിറ്റർ (പുളി ഇല്ലാത്തത്)
പഞ്ചസാര - 250 ഗ്രാം
പച്ചമുളക് - 2 എണ്ണം
പാകം ചെയ്യുന്ന വിധം
ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതിലേക്ക് പൈനാപ്പിൾ ഇട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. ഇതിലേക്ക് 1 ടീസ്പൂൺ മഞ്ഞൾപൊടി 1 ടീസ്പൂൺ മുളകുപൊടി എന്നിവ ചേർക്കുക. പൈനാപ്പിൾ വെന്തതിനുശേഷം പഞ്ചസാര ചേർത്തു ഉടച്ച് നല്ലവണ്ണം വരട്ടി എടുക്കുക.
ഇതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക് എന്നിവ നല്ലവണ്ണം അരച്ചത് ചേർത്ത് ഇളക്കി യോജിപ്പിക്കുക. നല്ലവണ്ണം വരണ്ടതിനു ശേഷം കട്ടത്തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കുക.