

വഞ്ചിയൂരിൽ ജില്ലാ സൈനികക്ഷേമ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിൽ പാർട്ട് ടൈം സ്വീപ്പറിന്റെ ഒഴിവുണ്ട്. വിമുക്തഭടന്മാർ/അവരുടെ വിധവകൾ/ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. (Sweeper)
താത്പര്യമുള്ളവർ ഡിസംബർ 15ന് വൈകീട്ട് 5 മണിക്ക് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ, ജില്ലാ സൈനിക ക്ഷേമ ഓഫീസ്, വഞ്ചിയൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുക. ഫോൺ: 0471-2472748.