തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാള്ളി വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി എൻഎസ്എസ് വിളിച്ച അടിയന്തരയോഗം മാറ്റി. ഞായറാഴ്ച പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്താണ് ജി സുകുമാരൻ നായ യോഗം വിളിച്ചിരുന്നത്.
ശബരിമല വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാനാണ് ജനറൽ സെക്രട്ടറി യോഗം വിളിച്ചിരുന്നത്. യോഗത്തില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ചില യൂണിയൻ പ്രസിഡന്‍റുമാരും സെക്രട്ടറിമാരും അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിവെച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും.
സർക്കാർ അനുകൂല നിലപാടിൽ ജനറൽ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ അടക്കം വലിയ വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങൾ വിശദീകരിക്കാൻ യോഗം വിളിച്ചത്.