സ്വർണ്ണപ്പാളി വിവാദം ; സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശക്തമാകാൻ കോൺഗ്രസ് |Congress

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നാ​ല് മേ​ഖ​ലാ​ജാ​ഥ​ക​ൾ ന​ട​ത്തും.
congress
Published on

തിരുവനന്തപുരം : സ്വർണ്ണപ്പാളി വിവാദത്തില്‍ കടുത്ത സമരത്തിലേക്ക് നീങ്ങാന്‍ കോൺഗ്രസ്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നാ​ല് മേ​ഖ​ലാ​ജാ​ഥ​ക​ൾ ന​ട​ത്തും.പ​ന്ത​ള​ത്ത് ജാ​ഥ​ക​ൾ സം​ഘ​മി​ച്ച് മ​ഹാ​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാൻ കോണ്‍ഗ്രസിന്‍റെ തീരുമാനം.

അതേ സമയം, വി​വാ​ദ​ത്തി​ൽ എ​ഡി​ജി​പി എ​ച്ച്.​വെ​ങ്കി​ടേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ദേ​വ​സ്വം ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

Related Stories

No stories found.
Times Kerala
timeskerala.com