പത്തനംതിട്ട : സ്വാമി അയ്യപ്പനെന്ന് പുതുതായി പണികഴിപ്പിച്ച ബസ് സ്റ്റാൻഡിന് പേരിട്ട് പന്തളം നഗരസഭ. പത്തനംതിട്ടയിലെ ബി ജെ പി ഭരിക്കുന്ന നഗരസഭാ കൗൺസിലാണ് സ്റ്റാൻഡിങ് ഈ പേരിട്ടത്. (Swami Ayyappan bus stand)
സ്വാമി അയ്യപ്പൻ നഗരസഭ ബസ് സ്റ്റാൻഡ് എന്ന പേര് തീരുമാനിച്ചത് ഇന്നലെ വിളിച്ച് ചേർത്ത അടിയന്തര കൗൺസിലിലാണ്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഈ മാസം 30ന് ബസ് സ്റ്റാൻഡ് ഉദ്‌ഘാടനം ചെയ്യുമെന്നാണ് വിവരം.