പത്തനംതിട്ട : ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പോയ ഭര്‍ത്താവ് അറസ്റ്റിൽ.പുല്ലാട് സ്വദേശിനി ശാരിമോളെ(32) കൊലപ്പെടുത്തിയ ഭര്‍ത്താവ് ജയകുമാറിനെ(അജി-42) പോലീസ് അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരുവല്ലയില്‍ നിന്നാണ് പിടികൂടിയത്.
ഓഗസ്റ്റ് രണ്ടാംതീയതി ശനിയാഴ്ച രാത്രിയാണ് ജയകുമാര്‍ ഭാര്യ ശാരിമോളെ കുത്തിക്കൊന്നത്. ആക്രമണത്തില്‍ ശാരിമോളുടെ പിതാവിനും പിതൃസഹോദരിക്കും കുത്തേറ്റിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ജയകുമാര്‍ നാലുദിവസമായി ഒളിവിലായിരുന്നു.
പ്രതിയെ കോയിപ്രം പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. ഭാര്യയ്ക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്ന സംശയമാണ് അരുംകൊല നടത്താനുള്ള കാരണം. കോഴഞ്ചേരിയിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ ശാരിമോളെ ജോലിസ്ഥലത്തു നിന്ന് കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് ആക്രമിച്ചത്.
വീട്ടിൽ എത്തിയ പ്രതി ഭാര്യയുമായി വഴയ്ക്ക് ഉണ്ടായി.ശേഷം കത്തിയെടുത്ത് പ്രതി ഭാര്യയുടെ വയറ്റില്‍ കുത്തുകയായിരുന്നു.പിന്നീട് ശാരിക്ക് നെഞ്ചിനാണ് കുത്തേറ്റത്. കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിവന്ന, സമീപത്തുതന്നെ താമസിക്കുന്ന ശാരിയുടെ സഹോദരി രാധാമണിയമ്മയെയും അജി വയറ്റില്‍ കുത്തി പരിക്കേല്‍പ്പിച്ചു.
ശാരിമോളെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തുകൊണ്ട് ശാരിമോളുടെ കുടല്‍ പുറത്തുവന്ന അവസ്ഥയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയിലിരിക്കെ മരണംസംഭവിക്കുകയായിരുന്നു.