തിരുവനന്തപുരം : തൃശൂര്‍ കുന്നംകുളം സ്റ്റേഷന്‍ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപ്പോഴത്തെ തീരുമാനത്തെ ചെറിയൊരു നടപടിയായി മാത്രമേ കാണാനാകൂ.നരാധമന്മാരായ പൊലീസുകാരെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് വിഡി സതീശൻ.
സസ്‌പെന്‍ഷന്‍ രണ്ട് വര്‍ഷം മുന്‍പ് സ്വീകരിക്കേണ്ടതെന്നും ക്രിമിനലുകളെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതു വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന ശേഷവും സര്‍ക്കാര്‍ പൊലീസുകാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച മുന്‍ പൊലീസ് ഡ്രൈവറെ സര്‍ക്കാര്‍ ഇപ്പോഴും ചേര്‍ത്ത് പിടിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? കൊടുംക്രൂരത കാട്ടിയ അഞ്ച് ക്രിമിനലുകളെയും സര്‍വീസില്‍ നിന്ന് പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കണ്ണില്ലാത്ത ക്രൂരത കാട്ടിയ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ യുഡിഎഫ് സമരം തുടരുമെന്ന് പോലീസ്.
കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദിച്ച നാല് പോലീസുകാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്.