

പാലക്കാട്: ലൈംഗികാരോപണങ്ങളെത്തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാർട്ടി പരിപാടിയിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്.(Suspended Rahul Mamkootathil attended congress meeting)
കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ സന്നിഹിതരായിരുന്നു. ലൈംഗിക ആരോപണങ്ങളെത്തുടർന്നാണ് കോൺഗ്രസ് നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നത്.
അതേസമയം, തനിക്കെതിരെയുള്ള ലൈംഗികാരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചു. താൻ പങ്കെടുത്തത് യോഗമായിരുന്നില്ലെന്നും രാഷ്ട്രീയം ചർച്ച ചെയ്ത ഒരു ഒത്തുചേരൽ മാത്രമായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
പാർട്ടി തന്നെ സസ്‌പെൻഡ് ചെയ്ത പശ്ചാത്തലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ തന്റെ നിലപാട് ആവർത്തിച്ചു. "പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കുന്നത് വരെ കോൺഗ്രസിന്റെ ഓഫീസുകളിലും പരിപാടികളിലും താൻ കയറും." ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ പാർട്ടി ഓഫീസുകളിൽ നിന്ന് വിട്ടുനിൽക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.