യുവാവിനെ ആക്രമിച്ച് പണവും കാറും കവർന്ന കേസിൽ പ്രതികൾ പിടിയിൽ |Arrest

ഫഹദ്, സുഫൈൽ, അജിനാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
Arrest
Published on

കോഴിക്കോട് : പേരാമ്പ്രയിൽ യുവാവിനെ ആക്രമിച്ച് പണവും ആഡംബര കാറും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ചെമ്പ്ര സ്വദേശികളായ ഫഹദ്, എടത്തിൽ സുഫൈൽ, പാണ്ടിക്കോട് സ്വദേശി അജിനാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കേസില്‍ മറ്റു പ്രതികളായ കോടേരിച്ചാൽ സ്വദേശി സിറാജ്, മൂരികുത്തി സ്വദേശി ഷമീർ എന്നിവർ ഒളിവിലാണ്. ഇതിൽ ഷമീർ വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ് പറഞ്ഞു.

ജൂലായ് 11ന് രാത്രി കാറിൽ ഇരിക്കുകയായിരുന്ന ആഷിക്കിനെ മർദ്ദിച്ച് ആഡംബര വാഹനവുമായി കടന്നു കളയുകയായിരുന്നു. ആഷിക്കിന്റെ കൈയിൽ ഉണ്ടായിരുന്ന 11000 രൂപ അടങ്ങിയ പേഴ്സും മറ്റു രേഖകളും പ്രതികൾ കൈക്കലാക്കി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നു പൊലീസ്.

Related Stories

No stories found.
Times Kerala
timeskerala.com