തിരുവനന്തപുരം: ഭാര്യയെയും മകളെയും തട്ടിക്കൊണ്ടുപോയെന്ന സംശയത്തിന്റെ പുറത്ത് മധുര സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച തിരുനെൽവേലി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു(murder attempt). മധുര സ്വദേശി ലക്ഷ്മണനെ കൊലപ്പെടുത്താൻ ശ്രമിച്ച തിരുനെൽവേലി സ്വദേശി വെട്ടിവേലിനെയാണ് (32) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഉറങ്ങി കിടക്കുകയായിരുന്ന ലക്ഷ്മണിനെ ബിയർക്കുപ്പി തലയിലടിച്ച് പൊട്ടിച്ച ശേഷം വെട്ടിവേൽ നെഞ്ചിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അവിടെ നിന്നും ലക്ഷ്മൺ ഓടി രക്ഷപെട്ടു. വെട്ടിവേലിന്റെ ഭാര്യയെയും മകളെയും ലക്ഷ്മണൻ കടത്തിക്കൊണ്ടുപോയെന്ന സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.