
തൃശൂർ: നിപ രോഗബാധ സംശയത്തിന്റെ പേരിൽ പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു(Nipah). വെള്ളിയാഴ്ച രാത്രിയാണ് കുട്ടിയെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്.
മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലാണ് കുട്ടി നിലവിൽ നിരീക്ഷണത്തിലുള്ളത്. കുട്ടിയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വന്നാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.