

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ നിന്ന് പ്രതി രക്ഷപ്പെട്ടു. കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത രാജീവ് എന്ന പ്രതിയാണ് ഇന്ന് പുലർച്ചെ വൻ സുരക്ഷാ വീഴ്ച വരുത്തി രക്ഷപ്പെട്ടത്.(Suspect who was taken to Thiruvananthapuram Medical College escapes from ICU, search underway)
കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത രാജീവ്, അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതിയെ മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.
ഇന്ന് പുലർച്ചെ ഐ.സി.യുവിന്റെ ജനൽ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ നിരീക്ഷണത്തിലാക്കിയിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മറികടന്നാണ് ഇയാൾ രക്ഷപ്പെട്ടത്. സംഭവം പോലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കി. പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.