കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽ നിന്നാണ് അസദുള്ള പിടിയിലായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതി ചാടിപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം നടന്നത്. മോഷണ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. വൈദ്യസഹായം ആവശ്യമുണ്ടന്നതിനെ തുടർന്ന് കോടതി നിർദേശം പ്രകാരം കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഇന്ന് എംആർഐ സ്‌കാൻ എടുക്കുന്നതിനായി എത്തിച്ചതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. നാല് മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടാൻ പോലീസിനായത്.