തിരുവനന്തപുരം : നെയ്യാറ്റിൻകര സബ് ജയിലിൽ പ്രതി മരിച്ച നിലയിൽ. 55കാരനായ സെയ്യദ് മുഹമ്മദാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം. (Suspect found dead in Neyyattinkara sub jail)
സഹതടവുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളെ അറസ്റ്റ് ചെയ്തത് ഭാര്യയെ ആക്രമിച്ച കേസിലാണ്.